ലേഡീസ് ഓണ്‍ലി 'ക്യൂട്ട് ക്വിസ്സിക്ക'
സ്ത്രീശാക്തീകരണം എന്ന് വെറുതെ പറഞ്ഞതുകൊണ്ടായില്ല. അറിവു പകരണം. അതിലൂടെ ദേശീയബോധവും സാമൂഹികബോധവും വളര്‍ത്തണം. ഇത്തരത്തില്‍ താഴേ തട്ടിലുള്ള സ്ത്രീകളെക്കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാം. ഇതൊക്കെ ഒരു ക്വിസ് കൂട്ടായ്മയിലൂടെ നേടിയെടുക്കാമെന്ന കണ്ടെത്തലോടെയാണ് 'ക്യൂട്ട് ക്വിസ്സിക്ക'യ്ക്ക് കോഴിക്കോട്ട് തുടക്കമായത്. കേരളത്തിലെ ആദ്യത്തെ ലേഡീസ് ഓണ്‍ലി ക്വിസ് ക്ലബ്ബാണിത്.
കേരളത്തിലെ ആദ്യത്തെ ക്വിസ് സൊസൈറ്റിയായ ഡ്രീംസ് ഇന്‍ഫൊടെയ്ന്‍മെന്റിന്റെ വനിതാവിഭാഗമാണ് 'ക്യൂട്ട് ക്വിസ്സിക്ക'. ലേഡീസ് ഓണ്‍ലി ക്വിസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യ ക്വിസ് മത്സരം ഫിബ്രവരി 25ന് പ്രോവിഡന്‍സ് വിമന്‍സ് കോളേജില്‍ നടക്കും. പ്രായഭേദമെന്യെ വിദ്യാര്‍ഥികള്‍ക്കും വീട്ടമ്മമാര്‍ക്കും ജോലിക്കാര്‍ക്കും തൊഴിലാളി സ്ത്രീകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. രണ്ടു പേരടങ്ങുന്ന ടീമിന് മത്സരത്തില്‍ പങ്കെടുക്കാനായി രാവിലെ പത്തു മണിക്ക് കോളേജില്‍ എത്തി പേര്‍ രജിസ്റ്റര്‍ ചെയ്യണം........(continue reading)